സജി ചെറിയാന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം ഗവര്‍ണര്‍ തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുകയല്ലാതെ ഭരണഘടനാപരമായി മറ്റൊന്നും ഗവര്‍ണര്‍ക്ക് ചെയ്യാനില്ലെന്ന് ഉപദേശം ലഭിച്ചതായാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പുകള്‍ തീരുമാനിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങും. നേരത്തെ ഫിഷറീസ്, സാംസ്കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകളായിരുന്നു സജി ചെറിയാനുണ്ടായിരുന്നത്. ഈ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് സൂചന.
English Summary: Saji Cherian swearing in today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.