18 January 2026, Sunday

Related news

December 30, 2025
November 2, 2025
October 30, 2025
October 26, 2025
May 22, 2025
April 15, 2025
November 5, 2024
October 19, 2024
May 1, 2024
April 14, 2024

നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

Janayugom Webdesk
മുംബൈ
March 20, 2023 12:29 pm

ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതോടെ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി.

ഗുണ്ടതലവൻമാരായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയാണ് എഫ്ഐആർ. സംവിധായകൻ പ്രശാന്ത് ഗുഞ്ചാൽകറിന്റെ പരാതിയിൽ ആണ്‌ കേസെടുത്തിരിക്കുന്നത്. സൽമാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാനായാല്‍ ലോറന്‍സ് ബിഷ്‌ണോയി ഉടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്നാണ് ഭീഷണി.

Eng­lish Sum­ma­ry: salman khan got a death threat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.