23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 19, 2024
May 1, 2024
April 14, 2024
January 8, 2024
June 26, 2023
May 10, 2023
March 20, 2023
March 16, 2023
November 1, 2022

സല്‍മാന്‍ ഖാന് രണ്ടുകോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍

Janayugom Webdesk
മുംബൈ
October 19, 2024 9:40 pm

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോൾ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസാൻ പെട്രോ­ൾ­ എസ്‌യുവി സൽമാൻ ഖാൻ വാങ്ങിയെന്നാണ് വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവച്ചാൽപ്പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിറം തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് വാഹനം. കഴിഞ്ഞവർഷവും സൽമാൻ ഖാൻ യുഎഇയിൽനിന്ന് ബുള്ളറ്റ്പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു. പിതാവ് സലിം ഖാനും സഹോദരങ്ങൾക്കും ബിഷ്‌ണോയി സംഘത്തില്‍നിന്ന് വധഭീഷണി നേരിട്ടതിനെത്തുടർന്നായിരുന്നു ഇത്. 

ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ്-18 ന്റെ ചിത്രീകരണം നിർത്തിവച്ചിരുന്നു. കനത്ത സുരക്ഷയിൽ പരിപാടിയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. 60 പേരുടെ കനത്ത സുരക്ഷാവലയത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ചിത്രീകരണം. ഇവിടെത്തന്നെയാണ് സൽമാന് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയത്. ചിത്രീകരണം പൂർത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാരും പുറത്തുപോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.