23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 19, 2024
May 1, 2024
April 14, 2024
January 8, 2024
June 26, 2023
May 10, 2023
March 20, 2023
March 16, 2023
November 1, 2022

സൽമാൻ ഖാന് വധഭീഷണി; മെയിലയച്ചത് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി

Janayugom Webdesk
മുംബൈ
May 10, 2023 12:26 pm

ബോളിവുഡ് താരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി ഇ‑മെയിൽ സന്ദേശം അയച്ചത് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥിയെന്ന് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാര്‍ത്ഥിയെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഈ വർഷാവസാനം പഠനം അവസാനിക്കു​ന്നതോടെ വിദ്യാർഥി നാട്ടിലെത്തും. 

മാർച്ചിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ഗോൾഡി ബ്രാറിന്റെ പേരിലാണ് സൽമാൻ ഖാന് മെയിലില്‍ ഭീഷണി സന്ദേശം അയച്ചത്. കുറച്ചുദിവസം മുമ്പാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സൽമാന്റെ ശ്രദ്ധയിൽ പെട്ടത്. സൽമാൻ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി​യുടെ സഹായി ഗോൾഡി ബ്രാറിനെ കണ്ട് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്നും ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. 

Eng­lish Summary;Salman Khan receives death threats; Mailed by Indi­an stu­dent in UK

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.