22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 14, 2024
October 7, 2023
September 30, 2023
September 25, 2023
July 31, 2023
July 9, 2023
June 26, 2023
December 19, 2021

സൈബർ ക്രൈം റാക്കറ്റ് നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ

Janayugom Webdesk
മഥുര
September 25, 2023 9:30 am

പൊതുസേവന കേന്ദ്രത്തിന്റെ മറവിൽ സൈബർ ക്രൈം റാക്കറ്റ് നടത്തിയ മഥുരയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. സമാജ്‌വാദി പാർട്ടി നേതാവ് മുന്ന മാലിക്കും രണ്ട് കൂട്ടാളികളായ കമറുദ്ദീനും രവിയുമാണ് അറസ്റ്റിലായത്.

മുന്ന മാലിക്കിന്റെ അസോസിയേറ്റ് ആയ രവി സൈബർ കഫേയും പൊതു സേവന കേന്ദ്രവും നടത്തിയിരുന്നതായി എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.

“ജനസേവാ കേന്ദ്രം വഴി വ്യാജ ആധാർ കാർഡുകള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. വ്യാജ നാണയങ്ങൾ, ലെറ്റർ പാഡ്, ലാപ്‌ടോപ്പ്, ആധാർ കാർഡുകളുടെ 40 കോപ്പികൾ, 140 ഡ്യൂപ്ലിക്കേറ്റ് തമ്പ് ഇംപ്രഷനുകൾ, രണ്ട് തള്ളവിരലുകൾ, എടിഎം സ്വൈപ്പ് മെഷീൻ, പണം എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഈ സംഘവുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Sama­jwa­di Par­ty leader arrest­ed for run­ning cyber crime racket

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.