ലഹരി മരുന്ന് കേസില്‍ സമീര്‍ വാങ്കഡെയെ സ്ഥലം മാറ്റി. ചെന്നൈയിലെ ടാക്സ്പെയേഴ്സ് സര്‍വീസിന്റഎ ഡയറക്ടര്‍ ജനറലായാണ് സ്ഥലം മാറ്റിയത്. മുംബൈയിലെ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റിയ ശേഷം മുംബൈ ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്ക് മാനേജ്മെന്റിലേക്കാണ് അയച്ചത്. ആഡംബരക്കപ്പലില്‍ ആര്യന്‍ ഖാനെ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ചീഫായിരുന്നു വാങ്കഡെ.
ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കേസ് അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് വാങ്കഡേയ്ക്ക് എതിരെയുള്ള വിമര്‍ശനം. ആര്യന്‍ ഖാന്റെ ഫോണിലെ ഉള്ളടങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി, റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിച്ചില്ല. പ്രതികളുടെ മെഡിക്കല്‍ പരിശോധന നടത്തിയില്ല തുടങ്ങിയവയാണ് വിമര്‍ശനങ്ങള്‍. ആര്യന്‍ ഖാനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നുണ്ട്. അതേസമയം ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് സംഘം ആര്യന്‍ ഖാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
English Summary: Sameer Wankhede has been replaced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.