27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 6, 2025
March 3, 2025
November 20, 2024
November 2, 2024
October 27, 2024
October 22, 2024
October 4, 2024
September 18, 2024
June 25, 2024
March 26, 2024

സനാതന ധര്‍മ്മ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിൽ എഫ്‌ഐആർ

Janayugom Webdesk
മുംബൈ
September 13, 2023 2:59 pm

‘സനാതന ധർമ്മ’ പരാമർശത്തിൽ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഐപിസി 153 എ, 295 എ വകുപ്പുകൾ പ്രകാരമാണ് മുംബൈ മിരാ റോഡ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിന് ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ച സംസ്ഥാന പൊലീസിന് മെമ്മോറാണ്ടം കൈമാറിയിരുന്നു.

നേരത്തെ ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി സനാതന ധര്‍മ്മത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഡെങ്കിയും മലേറിയയേയും പോലുള്ള പകര്‍ച്ചവ്യാധിയാണ് സനാതന ധര്‍മ്മം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സനാതൻ ധർമ്മം കേവലം എതിർക്കപ്പെടേണ്ടതല്ല, ഉന്മൂലനം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 

Eng­lish Sum­ma­ry: Sanatana Dhar­ma Ref­er­ence: FIR against Udayanid­hi Stal­in in Mumbai

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.