17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023
November 18, 2023
October 6, 2023
September 23, 2023

ഡെങ്കി, കോളറ പോലെ സനാതന ധര്‍മ്മം നിര്‍മ്മാര്‍ജനം ചെയ്യണം: ഉദയനിധി സ്റ്റാലിന്‍

Janayugom Webdesk
ചെന്നൈ
September 3, 2023 11:46 pm

ഡെങ്കി, കോളറ എന്നിവ പോലെ മാരകമായ സനാതന ധര്‍മ്മം നിര്‍മ്മാര്‍ജനം ചെയ്യണമെന്ന് തമിഴ‌്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്ത് ബിജെപിയും രംഗത്ത് വന്നു.
ചെന്നൈയില്‍ റൈറ്റേഴ്സ് സമ്മേളനത്തിലാണ് തമിഴ‌്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിന്‍ സനാതാന ധര്‍മ്മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പകര്‍ച്ചവ്യാധി പോലെ മാരകമാണെന്നും അഭിപ്രായപ്പെട്ടത്. മലേറിയ, കോളറ എന്നിവയ്ക്ക് സമാനമായ സനാതന ധര്‍മ്മം രാജ്യത്ത് നിന്ന് നിര്‍മ്മാര്‍ജനം ചെയ്യേണ്ട കാലം അതിക്രമിച്ചു. വരേണ്യ ഹിന്ദുവിഭാഗം മാത്രം പിന്തുടരുന്ന ഈ നിയമം രാജ്യത്തെ ഭൂരിപക്ഷം ദളിത്-ആദിവാസി ജനതയ്ക്ക് ദോഷം വരുത്തി. സാമുഹ്യ സമത്വം, അവസര സമത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സനാതന ധര്‍മ്മം വരേണ്യ വര്‍ഗത്തെ മാത്രം പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശനവുമായി രംഗത്ത് വന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഹിന്ദു മത വിദ്വേഷമാണ് പ്രസ്താവനയിലുടെ പുറത്തുവന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പൈതൃകം ചോദ്യം ചെയ്യുന്ന പ്രസ്താവനയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രംഗത്ത് വന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ആശയമാണ് സനാതന ധര്‍മ്മമെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.
ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന ആശയമാണ് സനാതന ധര്‍മ്മമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടു. തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. 

Eng­lish Sum­ma­ry: Sanatana Dhar­ma should be erad­i­cat­ed like dengue and cholera: Udayanid­hi Stalin

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.