25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 14, 2024
September 4, 2024
June 13, 2024
June 5, 2024
March 13, 2024
March 14, 2023
December 8, 2022
September 18, 2022
April 27, 2022

ചന്ദനക്കടത്ത്: ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം 
December 8, 2022 9:55 pm

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും ചന്ദനം വെട്ടിക്കടത്താന്‍ ശ്രമം. രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. കുമളി ചെല്ലാര്‍കോവില്‍ ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് സംഭവം നടന്നത്. എട്ടേക്കര്‍ പുതുവലില്‍ മണലില്‍ കുഞ്ഞുമോന്‍ (48), ചെല്ലാര്‍കോവില്‍ ഒന്നാം മൈല്‍ കോണോത്തറയില്‍ തോമസ് (ജോണ്‍സണ്‍-48) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞുമോന്റെ കൈവശ സ്ഥലത്തെ വീടിന്റെ പരിസരത്തു നിന്നും വെട്ടിയിട്ട ചന്ദന മരത്തിന്റെ കഷണങ്ങളാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ചന്ദന മരത്തിനൊപ്പം തൊണ്ടി ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. സെക്ഷന്‍ ഫോറസ്റ്റര്‍മാരായ പി.കെ. വിനോദ്, വി.എസ്. മനോജ്, എസ്. പ്രസീദ്, ജെ. വിജയകുമാര്‍, ബി.കെ. മഞ്ചേഷ്, എം. സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Eng­lish Sum­ma­ry: San­dal­wood smug­gling: Two arrest­ed in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.