ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ എതിർപ്പുമായി മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ . സന്ദീപ് വാര്യരുടെ ബിജെപി പ്രവേശനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നും സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ എത്തിയാൽ സ്വാഗതം ചെയ്‌തേനെ എന്നും മുരളീധരൻ പറഞ്ഞു . ഗാന്ധി വധത്തെ ന്യായീകരിച്ച ആളാണ് സന്ദീപ് . രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഇത്തരം കാരണങ്ങളാലാണ് സന്ദീപ് വരുന്നതിനെ എതിര്‍ത്തതെന്നും മുരളീധരൻ പറഞ്ഞു .
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെ പല നേതാക്കൾക്കും വിയോജിപ്പ് ഉണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ഉണ്ടാക്കിയ രഹസ്യ ധാരണ അവസാന ഘട്ടത്തിലാണ് കെ സുധാകരൻ ഉള്‍പ്പെടെ അറിഞ്ഞതെന്നും കോൺഗ്രസ് നേതാക്കൾക്ക് പരാതിയുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.