21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നു; എം വി ഗോവിന്ദന്‍

Janayugom Webdesk
തൃശൂർ
October 26, 2024 11:54 am

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാലാവധി പൂര്‍ത്തിയാക്കി കാവല്‍ ഗവര്‍ണറായി തുടരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. മോഹനൻ കുന്നുമ്മലിനെ ചാൻസലറായി പുനര്‍നിയമിച്ചിരിക്കുകയാണ്. ഇതിനൊപ്പം കേരള സര്‍വകലാശാലയുടെ വിസിയുടെ താല്‍ക്കാലിക ചുമതലയില്‍ തുടരാനും ഉത്തരവുണ്ട്. ഇതെല്ലാം സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേലക്കരയിലും പാലക്കാടും വയനാടുമായി നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നയിക്കുന്ന ചരിത്ര ദൗത്യമാണ്. വലിയ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ ചേലക്കരയിലെ ജനങ്ങള്‍ സ്വീകരിച്ചത്. 1996ന് ശേഷം തുടര്‍ച്ചയായി കെ രാധാകൃഷ്ണനും യു ആര്‍ പ്രദീപും ജയിച്ചുവന്ന മണ്ഡലമാണ് ചേലക്കര. ഒരു പരീക്ഷണത്തിനും മറ്റാര്‍ക്കും അവസരം നല്‍കാതെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന നാടാണിത്. ചേലക്കരയ്ക്കൊപ്പം തന്നെ മറ്റ് രണ്ട് മണ്ഡലങ്ങളെയും വളരെ വലിയ പ്രാധാന്യത്തോടെയാണ് പാര്‍ട്ടിയും ജനങ്ങളും നോക്കിക്കാണുന്നത്. പാലക്കാട് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിന് ഇക്കുറി വിജയ പ്രതീക്ഷ കൂടുതലാണ്. സരിന്റെ നേതൃത്വത്തില്‍ വലിയൊരു കുതിപ്പ് തന്നെ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.