മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. വളരെയധികം കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജുവെന്നും ഇന്ത്യക്കു വേണ്ടി കൂടുതല്‍ മത്സരങ്ങളില്‍ കളിക്കേണ്ടതായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
മികച്ച കളിക്കാരില്‍ ഒരാളാണ് സഞ്ജു. നിര്‍ഭാഗ്യം കൊണ്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എന്നാല്‍ വലിയ കഴിവുള്ള താരമാണ് സഞ്ജു. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു, അക്തര്‍ പറഞ്ഞു.
ഇന്ത്യക്കു വേണ്ടി 13 ടി20 മത്സരങ്ങളും ഒരേയൊരു ഏകദിനവും മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. വല്ലപ്പോഴും മാത്രം ടീമില്‍ വന്നുപോകുന്ന അതിഥിയെപ്പോലെയാണ് സഞ്ജു. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറിയത്. ധോണിക്കു ശേഷം റിഷഭ് പന്ത് ദേശീയ ടീമില്‍ ഈ റോള്‍ ഏറ്റെടുക്കുകയും ചെയ്തു. റിഷഭിനേക്കാള്‍ വളരെ മുമ്പ് ദേശീയ ടീമലെത്തിയെങ്കിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനായില്ല.
English Summary:Sanju should have played more matches for India: Akhtar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.