3 March 2026, Tuesday

Related news

March 2, 2026
February 26, 2026
February 26, 2026
February 22, 2026
February 13, 2026
February 12, 2026
February 12, 2026
January 31, 2026
January 31, 2026
January 30, 2026

മൈതാനം തീപടര്‍ത്തി സഞ്ജു-തിലക്

Janayugom Webdesk
ജൊഹന്നസ്ബര്‍ഗ്
November 15, 2024 11:06 pm

അവസാന അങ്കത്തില്‍ സ­ഞ്ജു­ സാംസണിന്റെയും തിലക് വര്‍മ്മയുടെയും ബാറ്റിങ് വെടിക്കെട്ട്. ദക്ഷി­ണാഫ്രിക്ക­യ്ക്കെ­തിരായ അവ­സാന ടി20 ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റ­ണ്‍സെ­ടുത്തു. സഞ്ജുവിന്റെയും (56 പന്തില്‍ 109 റണ്‍സ്) തിലക് വര്‍മ്മയുടെയും (47 പന്തില്‍ 120 റണ്‍സ്) സെ­ഞ്ചുറിയാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സ­മ്മാ­നിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. തിലക് വര്‍മ്മയുടെ തുട­ര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാരായ അ­ഭിഷേക് ശര്‍മ്മയും സഞ്ജുവും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടു­കെ­ട്ടു­ണ്ടാ­ക്കി. 18 പന്തില്‍ 36 റണ്‍സുമായി അഭിഷ­േക് മ­ടങ്ങി. പി­ന്നാ­ലെ­യെ­ത്തിയ തിലക് വര്‍മ്മ തകര്‍­ത്ത­ടി­ച്ച­തോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.