23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024

ഇന്ത്യ എ ടീമിനെ സഞ്ജു നയിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2022 10:09 pm

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. മൂന്ന് മത്സരങ്ങളാണ് ന്യൂസിലന്‍ഡുമായി ഇന്ത്യ കളിക്കുക. ഈ മാസം 22ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ മത്സരം 22നും തുടര്‍ന്നുള്ള മത്സരങ്ങള്‍ 25, 27 തീയതികളുമായിരിക്കും. നിലവില്‍ ന്യൂസിലന്‍ഡുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം.

പ്രിയങ്ക് പഞ്ചാലാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദ്യ ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ഇപ്പോള്‍ ബംഗളുരുവില്‍ നടക്കുകയാണ്. നേരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ആരാധകര്‍ നിരവധിപേരാണ് സഞ്ജുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റിതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടീദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷാര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവ്ദീപ് സെയ്‌നി, രാജ് അങ്കത് ബാവ.

Eng­lish Sum­ma­ry: San­ju will lead the India A team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.