മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സന്ന്യാസിയെ അറസ്റ്റ് ചെയ്തു. കാളിചരണ്‍ മഹാരാജ് എന്നയാളെ മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണ്‍ മഹാരാജിനെതിരെ റായ്പുരിലെ ടിക്രാപര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം നടന്നത്. മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവായ പ്രമോദ് ദുബെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
english summary; Sannyasi Arrest that made an abusive remark against Mahatma Gandhi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.