22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പന് ജാമ്യം

Janayugom Webdesk
കൊച്ചി
March 27, 2023 10:21 pm

ലൈഫ് മിഷൻ കോഴക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് ജാമ്യം. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ടിന്മേലാണ് ജാമ്യം. അറസ്റ്റിലായി ഏഴ് ദിവസത്തിന് ശേഷമാണ് സന്തോഷ് ഈപ്പൻ പുറത്തിറങ്ങുന്നത്. അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇപ്പോഴും റിമാന്‍ഡിൽ തുടരുകയാണ്.
കേസിൽ നാലര കോടി കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ­ന്തോഷ് ഈപ്പന്റെ അറസ്റ്റെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കോടതിയിൽ അറിയിച്ചിരുന്നത്. സന്തോഷ് ഈപ്പനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയും ഇഡി ചോദ്യം ചെയ്തിരുന്നു. 

ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കവെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാതിരുന്ന ഇഡി സന്തോഷ് ഈപ്പൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.

Eng­lish Sum­ma­ry: San­thosh Eapan grant­ed bail in Life Mis­sion case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.