15 April 2025, Tuesday
KSFE Galaxy Chits Banner 2

ശനിയാഴ്ച പ്രവര്‍ത്തി ദിവസം; തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ

Janayugom Webdesk
തിരുവനന്തപുരം
February 15, 2022 2:44 pm

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകള്‍. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടക്കും. മാര്‍ച്ച് 31 വരെ ക്ലാസുകള്‍ നടക്കും. ഈ മാസം 21 ന് മുന്‍പ് കളക്ടര്‍മാര്‍ അവലോകന യോഗം വിളിക്കും. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണാനില്ലെന്ന് അധ്യാപകസംഘടനയുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.

സാങ്കേതികമായി സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ വിദ്യാര്‍ഥികള്‍ എല്ലാം സ്‌കൂളുകളില്‍ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസില്‍ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.

Eng­lish sum­ma­ry; Sat­ur­day is work­ing day, Sup­port from teacher organizations

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.