3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 25, 2026
February 22, 2026
February 21, 2026
February 21, 2026

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2023 8:31 pm

ബാഡ്‌മിന്റണ്‍ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യന്‍ സഖ്യത്തിന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്. കൊറിയ ഓപ്പണ്‍ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടതാണ് ഇന്ത്യന്‍ സഖ്യത്തിന് കുതിച്ചുചാട്ടത്തിന് കാരണമായത്.

ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് — വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റാങ്കിലെത്തിയത്. നേരത്തേ കൊറിയ ഓപ്പണ്‍ സെമിയില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും ഫൈനലിലേക്ക് മുന്നേറിയത്.

ഈ വര്‍ഷം സ്വിസ് ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടങ്ങളും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. പ്രണോയി 10-ാം സ്ഥാനത്താണുള്ളത്. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു 17-ാം സ്ഥാനം നിലനിര്‍ത്തി.

Eng­lish Summary:Satwik Sairaj Rankired­dy-Chi­rag Shet­ty are sec­ond in the world rankings

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.