
കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാനാണ് കേന്ദ്ര സർക്കാർ തുടർച്ചയായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ അനുവദനീയമായ കടമെടുപ്പ് പരിധിയിൽ പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള തുകകളെ കൂടി ഉൾപ്പെടുത്തിയുള്ള വെട്ടിച്ചുരുക്കലുകൾ 2017 മുതൽ കേന്ദ്രം നടപ്പിലാക്കുകയാണ്. കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യഗ്രഹ സമരത്തിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.