പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൊച്ചി ആര്‍ട്ട് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സിജിഎച്ച് എര്‍ത്ത് എംഡിയും സിഇഒയുമായ മൈക്കിള്‍ ഡോമിനിക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍, കെ ജെ മാക്‌സി എംഎല്‍എ, ബോസ് കൃഷ്ണാമാചാരി, ഡോ. സി എസ് ജയറാം, ഡോ. സി ബി സുധാകരന്‍, ബി ആര്‍ അജിത്ത്, ബാബു ജോണ്‍, ജോസ് ഡോമിനിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ. സി ബി സുധാകരന്‍ രചിച്ച ഫ്രെഡ്രിക് ജെയിംസണ്‍ എന്ന മലയാളം പുസ്തകം പി രാജീവ് പ്രകാശനം ചെയ്തു. പ്രദര്‍ശനം 2022 ജനുവരി 12 വരെ നീണ്ടുനില്‍ക്കും.
english summary; Satyapal’s exhibition ‘Wheeling on Borderlines’ started
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.