സൗദി അറേബ്യയിലെ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ചുമത്തും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തില്‍ വാഹന ഡ്രൈവര്‍ മാത്രമല്ല, യാത്രക്കാരും ഉള്‍പ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന്‍ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്.
വാഹനം റോഡിലായിരിക്കുമ്പോള്‍ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടിയുടെ മറുപടിയില്‍ അറിയിച്ചു. നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കില്‍ യാത്രക്കാരന്റെ പേരില്‍ പിഴ ചുമത്തും. എന്നാല്‍ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കില്‍ കാര്‍ ഉടമ / ഡ്രൈവര്‍ എന്നിവരില്‍ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
English summary; Saudi Arabia also imposes fines on passengers who do not wear seat belts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.