19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർക്ക് പരിശോധനവേണ്ട: സൗ​ദി ആ​രോ​ഗ്യ മന്ത്രാലയം

Janayugom Webdesk
സൗ​ദി
January 25, 2022 9:54 am

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കത്തിലുണ്ടായവര്‍ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ ആ​ണെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. എ​ന്നാ​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ ആ​ണെ​ങ്കി​ൽ അവര്‍ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. പി​ന്നീ​ട് അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷം ടെ​സ്റ്റ് ന​ട​ത്ത​ണമെന്ന് അറിയിച്ചു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​ണെ​ങ്കി​ൽ ക്ലി​നി​ക്കു​ക​ളി​ൽ എ​ത്തി​യോ വീ​ട്ടി​ലി​രു​ന്നോ പ​രി​ശോ​ധ​ന നടത്തണം.

വക്സിന്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞാ​ൽ ബൂ​സ്റ്റ​ർ ഡോ​സ് സ്വീകരിക്കണമെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു അ​ലി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഇതുവരെ 55 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വാ​ക്സി​ൻ ഡോ​സു​ക​ൾ ആ​ണ് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഡോ​സും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ​രും. വാ​ക്സി​ൻ വി​ത​ര​ണമാണ് കോവിഡ് കേസുകള്‍ കുറയാന്‍ കാരണമെന്ന് അ​ദ്ദേ​ഹം പറഞ്ഞു.

ENGLISH SUMMARY:Saudi Min­istry of Health says those who take vac­cine they don’t need to test
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.