സവർക്കറെ അപമാനിച്ചെന്ന കേസിൽ ലഖ്നോ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. കേസിൽ ഇളവ് ലഭിക്കാനായി രാഹുലിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. രാഹുലിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കാണിച്ച് കഴിഞ്ഞ ഡിസംബറിലാണ് സെഷൻസ് കോടതി സമൻസയച്ചത്. ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ചത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. വാർത്ത സമ്മേളനത്തിനു മുമ്പ് രാഹുൽ വിതരണം ചെയ്ത കുറിപ്പിലും സവർക്കർക്കെതിരെ പരാമർശമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.