വിഷുകണിയുടെ മുഖ്യഭാഗമായ കൊന്നപ്പൂവിന് ക്ഷാമം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കൊന്നകൾ നേരത്തെ പൂത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാരണത്താൽ ഗ്രാമ പ്രദേശങ്ങളിൽ പോലും പഴയത് പോലെ കൊന്ന മരങ്ങളില്ല. വിഷുവിന് രണ്ട് ദിവസം മുൻപ് തന്നെ ഉള്ളതെല്ലാം ആരെങ്കിലും കൂട്ടമായി പറിച്ചു കൊണ്ട് പോകും.
തലേദിവസം വലിയ വിലയാണ് റോഡരികിലെ കച്ചവടക്കാർ ചോദിക്കുന്നത്. ഇതിനെല്ലാമൊരു പരിഹാരമായിട്ടാണ് വീണ്ടും പ്ലാസ്റ്റിക്ക് കൊന്നപ്പൂക്കൾ വിപണികളിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. യഥാർത്ഥ കണികൊന്ന പൂവ് ലഭിക്കാത്തവർക്ക് പ്ലാസ്റ്റിക്ക് കണിക്കൊന്ന കൊണ്ട് തൃപ്തി പെടാം. തിരുവനന്തപുരം, എറണാകുളം തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതൽ പ്ലാസ്റ്റിക്ക് കണിക്കൊന്ന പൂക്കൾ വിറ്റഴിയുന്നത്. മൂന്ന് തട്ടുകളിലായി പൂക്കളും 8 ‑10 ഇലകളും ഉള്ള ഒരു പിടി കണികൊന്ന 30 രൂപ മുതൽ ലഭിക്കും.
ആറ് തട്ടുകൾ ഉള്ള വലിയ പിടി കണികൊന്നക്ക് 120 രൂപവരെ നൽകേണ്ടി വരും. മൂന്ന് നാലു വർഷങ്ങൾക്ക് മുൻപ് വിപണിയിൽ പ്ലാസ്റ്റിക് പൂക്കൾ ലഭിച്ചിരുന്നെങ്കിലും സ്വീകാര്യത കുറവായിരുന്നു. ആചാര ലംഘനമാണെന്ന് പറഞ്ഞ് പലരും വാങ്ങിയിരുന്നില്ല. ആലപ്പുഴയിലെ ചില കച്ചവടക്കാർ ആദ്യമായിട്ടാണ് ഈ വർഷം പ്ലാസ്റ്റിക്ക് പൂക്കൾ വിൽക്കുന്നതെന്ന് പറഞ്ഞു. വാടില്ല, കൊഴിഞ്ഞു വീഴില്ല, വീണ്ടും ഉപയോഗിക്കാം എന്നി ഗുണങ്ങൾ പ്ലാസ്റ്റിക്ക് കണികൊന്നക്ക് ഉണ്ടെങ്കിലും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാൽ പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നം നേരിടുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.