21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024

മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി; അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുമതി

Janayugom Webdesk
ഇംഫാല്‍
October 21, 2023 10:19 pm

മണിപ്പൂരിനെ കുരുതിക്കളമാക്കിക്കൊണ്ട് സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിച്ച വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആദിവാസി സംഘടനകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി.
മെയ്തികള്‍ക്ക് സംവരണം അനുവദിച്ച മാര്‍ച്ച് 27ലെ ഉത്തരവ് ചോദ്യം ചെയ്യാന്‍ ആദിവാസി ഗോത്ര സംഘടനകള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ജസ്റ്റിസ് ആനന്ദം ബിമോള്‍ സിങ്, ജസ്റ്റിസ് ഗുണേശ്വര്‍ ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും മെയ്തി സംഘടനകളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ തീരുമാനമെടുത്തത്. ആദിവാസി സംഘടനകളുടെ വാദങ്ങളും പരാതികളും ഉന്നയിക്കാന്‍ അവസരം നല്‍കാന്‍ കോടതി ബാധ്യസ്ഥമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാരുടെ ആവലാതി പരിശോധിക്കേണ്ടതുണ്ട്. ഹര്‍ജിക്കാരുടെ അഭിപ്രായം തേടുന്നതില്‍ അപാകതയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാകും അപ്പീലില്‍ വാദം കേള്‍ക്കുക. അടുത്ത ദിവസം തന്നെ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും കോടതി പറഞ്ഞു.
മാര്‍ച്ച് 17നാണ് മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ച് അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സംവരണത്തെ എതിര്‍ത്ത് കുക്കി സംഘടനകള്‍ രംഗത്ത് വന്നതോടെ ആരംഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ 200ലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്. 

Eng­lish Summary:Scheduled Tribe sta­tus for Meitis; Leave to appeal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.