23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2023
March 15, 2023
January 12, 2023
January 4, 2023
November 28, 2022
November 25, 2022
November 22, 2022
November 20, 2022
October 24, 2022
October 19, 2022

സംസ്ഥാനത്ത് വയോജന സർവേ നടത്തുന്നതിന് പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
March 15, 2023 10:29 pm

സംസ്ഥാനത്ത് വയോജനങ്ങളെ സംബന്ധിച്ച സമഗ്രമായ ഒരു ഡാറ്റ ബാങ്ക് നിലവിലില്ലാത്തതിനാൽ സമഗ്രമായ ഒരു വയോജന സർവേ നടത്തുന്നതിന് സാമൂഹ്യ നീതി വകുപ്പ് പദ്ധതി ആവിഷ്കരിച്ചു വരുന്നതായി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വയോജനങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സമഗ്രമായി അപഗ്രഥിച്ച് അവയ്ക്കുളള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രസ്തുത സർവേയിലൂടെ സാധ്യമാകും. ഇത് കൂടാതെ, സംസ്ഥാന വയോജന നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി വയോജന നയം പരിഷ്കരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കെ പി മോഹനന്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി ബിന്ദു വ്യക്തമാക്കി. കേരളം അഭിമുഖീകരിക്കുന്ന ശ്രദ്ധേയമായ വിഷയങ്ങളിൽ ഒന്നാണ് വയോജനക്ഷേമവും സംരക്ഷണവും പുനരധിവാസവും. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോകുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന വയോജനങ്ങളുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങളിലോ, മറ്റു സംരക്ഷണ കേന്ദ്രങ്ങളിലോ പോകുന്ന വയോജനങ്ങളുടെ എണ്ണവും, വീടുകളിൽ നിന്നു കൊണ്ട് തന്നെ പരിചരണവും ശ്രദ്ധയും ആവശ്യമായവരുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ഇത്തരം ആളുകളെ പരിചരിക്കുന്നതിനായി കെയർ ഗിവർമാർ, ഹോംനഴ്സ് എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ഇത്തരം കെയർഗിവർമാരെ ലഭ്യമാക്കുന്ന ഏജൻസികളെക്കുറിച്ച് ഒരു പഠനം നടത്തി ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി ഉചിതമായ നിയമനിർമ്മാണം നടത്തുക എന്നതും വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ ക്ഷേമത്തിനായി മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനും വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും. വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ, ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പരിശോധന നടത്തുന്നതിനും, അതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുമായി വയോജന കമ്മിഷൻ രൂപീകരിക്കുന്ന വിഷയം പരിഗണനയിലാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Scheme for con­duct­ing geri­atric sur­vey in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.