27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024

വിദ്യാർത്ഥികളുമായി സ്കൂൾ ബസിനു തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികള്‍

Janayugom Webdesk
മുംബൈ
September 12, 2022 7:14 pm

മഹാരാഷ്ട്രയിലെ നവി മുംബൈ ടൗൺഷിപ്പിലെ ഖാർഘർ പ്രദേശത്ത് തിങ്കളാഴ്ച വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. അതേസമയം
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുട്ടികളെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. ഖാർഘറിലെ സെക്ടർ നമ്പർ 15 ൽ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു സ്‌കൂളിലെ നാല് വിദ്യാർത്ഥികളും ഒരു ജീവനക്കാരനും ഡ്രൈവറുമാണ് വാഹനത്തിന് തീപിടിക്കുമ്പോൾ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. 15 മിനിറ്റിനുള്ളിൽ തീ അണക്കാനായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: School bus with stu­dents caught fire; The chil­dren survived

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.