22 January 2026, Thursday

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

വീണയില്‍ ശ്രുതിമീട്ടി

Janayugom Webdesk
കോഴിക്കോട്
January 4, 2023 11:42 pm

കടലിനക്കരെ അങ്ങ് കുവൈറ്റിൽ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ശ്രുതിയുടെ മാതാപിതാക്കൾ. ഇവിടെ കടലിനിക്കരെ കോഴിക്കോടിന്റെ മ­ണ്ണിൽ മകൾ ശ്രുതി വീണയില്‍ മാറ്റുരയ്ക്കാന്‍ മത്സരവേദിയിലായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ എ ഗ്രേഡോടെ ശ്രുതി മികച്ച നേട്ടം കരസ്ഥമാക്കി. കുവൈറ്റിലുള്ള അമ്മ അനുജയ്ക്കും അച്ഛൻ എം എസ് ബാബുവിനും സന്തോഷം. 

കഴിഞ്ഞ നാലുവർഷമായി ശ്രുതി വീണ അഭ്യസിക്കുന്നു. ആദ്യമായി­ട്ട് വീണയുമായി ഒരു വേദിയിൽ കയറുന്നത് തന്നെ കലോത്സവവേദിയിലാണ്. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചുകലാകാരി ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ചാണ് കോഴിക്കോട് മത്സരിച്ചത്. മായമാളവിക രാഗത്തിലുള്ള കീർത്തനമാണ് ശ്രുതി വീണയിൽ മീട്ടിയത്. അച്ഛനും അമ്മയും പ്രവാസജീവിതത്തിന്റെ തിരക്കിലായതോടെ മുത്തശ്ശി അനിത പ്രസാദിന്റെ സംരക്ഷണയിലാണ് ശ്രു­തി. തിരുവനന്തപുരത്തുള്ള സിജിത ബാബുവാണ് ശ്രുതിയുടെ ഗുരു. 

Eng­lish Summary;school kalol­savam 2023
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.