21 May 2024, Tuesday

Related news

June 1, 2022
June 1, 2022
June 1, 2022
May 31, 2022
May 31, 2022
February 19, 2022
February 13, 2022
February 12, 2022
February 5, 2022
February 3, 2022

സ്കൂള്‍ തുറക്കുന്നു: മറക്കരുതേ ഈ കാര്യങ്ങൾ.…

Janayugom Webdesk
തിരുവനന്തപുരം
October 31, 2021 3:43 pm

പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104,1056,0471 2552056,2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്, മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങള്‍ മറക്കരുതേ…

ഓരോ ബയോബബിളിലും ഉള്ളവര്‍ അതത് ദിവസം മാത്രമേ സ്കൂളിൽ എത്താവൂ. രോഗലക്ഷണങ്ങൾ ഉള്ളവരോ കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരോ സ്കൂളിൽ പോകരുത് .

ശരിയായി മാസ്ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കുക .

ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ് .

ഇടവേളകളില്‍ കൂട്ടം ചേരലുകൾ ഒഴിവാക്കണം.

പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവയ്ക്കുരുത്.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ട് മീറ്റർ അകലം പാലിക്കണം.

കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല.

കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക

ഓരോ സ്കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

 

Eng­lish Sum­ma­ry: School opens: Don’t for­get these things

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.