23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
September 27, 2024
February 15, 2024
December 31, 2023
November 30, 2023
November 29, 2023
November 11, 2022
November 10, 2022
November 10, 2022
November 10, 2022

സ്കൂള്‍ ശാസ്ത്രോത്സവം നാളെ മുതല്‍

Janayugom Webdesk
തിരുവനന്തപുരം
November 29, 2023 8:40 am

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലാണ് പ്രധാനവേദി. നാളെ രാവിലെ 10:30ന് ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. നിയമസഭാ സ്‍പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷയാകും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. നാലിന് വൈകിട്ട് നാല് മണിക്ക് കോട്ടണ്‍ഹില്ലില്‍ നടക്കുന്ന സമാപന സമ്മേളനം വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി മേയര്‍ പി കെ രാജു അധ്യക്ഷനാകും. 

നാല് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തില്‍ ആദ്യ ദിവസം രജിസ്ട്രേഷനും ഒന്ന് മുതല്‍ മൂന്നുവരെയുള്ള തീയതികളില്‍ മത്സരങ്ങളും പ്രദര്‍ശനവുമാണ് നടക്കുക. 7500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെ‍ടുക്കും. ശാസ്ത്രവിഭാഗം — 18, ഗണിതശാസ്ത്രവിഭാഗം — 29, സാമൂഹ്യശാസ്ത്ര വിഭാഗം — 15, പ്രവൃത്തി പരിചയ വിഭാഗം — 102, ഐടി വിഭാഗം ‑16 എന്നിങ്ങനെ എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളിലാണ് മത്സരം നടക്കുക.

Eng­lish Sum­ma­ry: School sci­ence fes­ti­val from tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.