12 May 2024, Sunday

Related news

February 15, 2024
December 31, 2023
November 30, 2023
November 29, 2023
November 11, 2022
November 10, 2022
November 10, 2022
November 10, 2022
November 10, 2022
November 10, 2022

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമാകും

Janayugom Webdesk
തിരുവനന്തപുരം
November 30, 2023 9:30 am

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. രാവിലെ 10ന് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. 11ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷയാകും. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വി കെ പ്രശാന്ത് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.

ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനാകും.
നാല് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തില്‍ ആദ്യ ദിനം രജിസ്ട്രേഷനും ഒന്ന് മുതല്‍ മൂന്നുവരെ മത്സരങ്ങളും പ്രദര്‍ശനവുമാണ് നടക്കുന്നത്. 55-ാം ശാസ്ത്രമേള, 41-ാം പ്രവൃത്തിപരിചയ മേള, 36-ാം ഗണിത ശാസ്ത്രമേള, 25-ാം സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, 20-ാം ഐടി മേള എന്നിവയാണ് ഇത്തവണ നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 7500 വിദ്യാര്‍ത്ഥികള്‍ മത്സരത്തിനെത്തും. ഇന്ന് രാവിലെ 10ന് തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസിലാണ് രജിസ്ട്രേഷന്‍. 

Eng­lish Sum­ma­ry: The State School Sci­ence Fes­ti­val will begin today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.