5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

സ്കൂൾ കായിക മേളയ്ക്ക് തുടക്കം

Janayugom Webdesk
കൊച്ചി
November 4, 2024 11:46 pm

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത്‌ ആദ്യമായി നടത്തുന്ന സ്കൂൾ കായിക മേളയ്ക്ക് തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേളയും സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും ഉദ്ഘാടനം ചെയ്തു. ഇന്ന്‌ മുതൽ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ വച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജി, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പി ആർ ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിന്റെ കൈയിലുള്ള വലിയ ദീപശിഖ പി ആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാർച്ച് പാസ്റ്റും മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. മറ്റ് വർഷങ്ങളിൽ നിന്ന് ഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 39 ഇനങ്ങളിലാണ്‌ മത്സരം. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത.മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോട്ടയം ജില്ല നേടി. കൊല്ലം രണ്ടാമതും എറണാകുളം മൂന്നാം സ്ഥാനത്തും എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.