
സ്കൂളുകള്‍ തുറക്കുന്ന ജൂണ്‍ രണ്ട് മുതല്‍ രണ്ടാഴ്ചക്കാലവും ജൂലൈ 18 മുതൽ ഒരാഴ്ചക്കാലവും ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി, വാഹന ഉപയോഗം, അക്രമവാസന തടയൽ, പരിസര ശുചിത്വം, വ്യക്തി ശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്മ, പൊതുമുതൽ നശിപ്പിക്കുന്നത് തടയല്‍, ആരോഗ്യ പരിപാലനം, നിയമ ബോധവൽക്കരണം, മൊബൈൽ ആസക്തി, ഡിജിറ്റൽ അച്ചടക്കം, ആരോഗ്യകരമല്ലാത്ത സമൂഹമാധ്യമ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും ക്ലാസുകളെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുക. ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ സ്കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. അതിനു ശേഷമായിരിക്കണം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. സ്കൂളിനെ ഒറ്റ യൂണിറ്റായി കണ്ട് പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്കൂൾ പ്രിൻസിപ്പല്‍/ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ കലാകായിക സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് സമയം മാറ്റിവയ്ക്കണം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എയിഡഡ് മാനേജ്മെന്റിന്റെയും സർക്കാർ സ്കൂളുകളുടെയും റിപ്പോർട്ട് ഡിഡിമാർ 27ന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.