17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025
March 29, 2025

സ്കൂളുകള്‍ നാളെ തുറക്കും

Janayugom Webdesk
തിരുവനന്തപുരം
February 13, 2022 8:18 am

സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ സജീവമാകും. ഉച്ചവരെയാണ് ക്ലാസുകള്‍. നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ക്ലാസുകള്‍ വൈകുന്നേരം വരെ നീട്ടണമോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഡിജിറ്റല്‍— ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ടാകും.

ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം ചേര്‍ന്നശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ ദിവസം 10,11,12 ക്ലാസുകള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

നവംബറില്‍ ഉച്ചവരെ സ്‌കൂളുകള്‍ തുറന്നിരുന്നുവെങ്കിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായതോടെ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കി. മൂന്നാം തരംഗം പിടിമുറുക്കിയതോടെ ജനുവരി 21 ന് വീണ്ടും സ്‌കൂളുകള്‍ അടയ്‌ക്കേണ്ടി വരികയും വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയും ചെയ്തിരുന്നു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കർമ്മപദ്ധതി അതത് സ്കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും, മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്.

പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രതേ്യകമായ ഊന്നൽ നൽകേണ്ടതാണ്.

ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്. എസ്‌സിഇആർടിയും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.

ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.

വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡിഡിഇ/ആർഡിഡി/ എഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

എസ്എസ്എൽസി , ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്.

Eng­lish sum­ma­ry; Schools will open tomorrow

You may also like this video;

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.