സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശം നല്‍കി. കൊല്ലം തെവായൂർ ഗവണ്‍മെന്റ് വെല്‍ഫെയർ എ പി സ്കൂളില്‍ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്റ് നല്‍കിയ ഹർജിയില്‍ ആണ് നിർദേശം.
സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദേശം നല്‍കിയത്. സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങള്‍ പുറത്തിറക്കണം. കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറില്‍ വ്യക്തമാക്കണം. നാലുമാസത്തിനുള്ളില്‍ മാർഗനിർദേശങ്ങള്‍ പുറത്തിറക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. തെവായൂർ ഗവണ്‍മെന്റ് വെല്‍ഫെയർ എല്‍ പി സ്കൂളിലെ വാട്ടർ ടാങ്ക് നിർമാണം പിന്നീട് ഉപേക്ഷിച്ചതിനാല്‍ ഹർജി തീർപ്പാക്കി.
English Summary: Schools Without Playgrounds ‘Can’t Work’; High Court that it is mandatory
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.