23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 19, 2024
December 20, 2023
October 27, 2023
October 15, 2023
October 13, 2023
October 1, 2023
September 29, 2023
September 22, 2023
July 15, 2023

സ്വകാര്യ ബസിനു മുന്നില്‍ വാഹനം വെട്ടിത്തിരിച്ച സ്‌കൂട്ടര്‍ യാത്രികന് പതിനൊന്നായിരം രൂപ പിഴ

Janayugom Webdesk
July 1, 2022 12:45 pm

സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴ. വാഹനമോടിച്ചയാള്‍ക്കെിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്‌കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തലനാരിഴയക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ, സിഗ്‌നല്‍ കാണിക്കാതെ ബസിന് മുന്നിലൂടെ വലതുവശത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. ബസ് ഡ്രൈവര്‍ ബ്രേക്കില്‍ കയറി നിന്നാണ് സ്‌കൂട്ടറിനെ ഇടിക്കാതെ വാഹനം നിര്‍ത്തിയത്. ഡ്രൈവറുടെ സമചിത്തതയോടെയുള്ള ഇടപെടല്‍ വലിയ വാര്‍ത്തായിരുന്നു.

വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്‌കൂട്ടറാണിത്. അനിതയുടെ അച്ഛനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്‌ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5000 രൂപയും ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

സ്വകാര്യ ബസിനുള്ളിലെ ഡാഷ് ക്യാമറയിലാണ് സ്‌കൂട്ടര്‍ യാത്രികന്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് എംവിഡി കേസെടുത്തത്. പാലക്കാട് ജില്ലാ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് അപകടമുണ്ടാക്കും വിധം അശ്രദ്ധമായി സ്‌കൂട്ടറോടിച്ചയാള്‍ക്കെതിരെ പിഴചുമത്തിയതും കേസെടുത്തതും.

Eng­lish sum­ma­ry; scoot­er rid­er who cut vehi­cle in front of a pri­vate bus was fined Rs 11000

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.