23 January 2026, Friday

Related news

January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉപ ജില്ലാ ക്യാമ്പ് സമാപിച്ചു

Janayugom Webdesk
കായംകുളം
October 28, 2024 11:23 am

മൂന്ന് ദിവസമായി ഇലിപ്പക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കായംകുളം ഉപജില്ലാ ദ്വിതീയ സോപാൻ ട്രെസ്റ്റിംഗ് ക്യാമ്പും പട്രോൾ ലീഡേഴ്‌സ് ക്യാമ്പും സമാപിച്ചു. ക്യാമ്പിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300ഓളം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പങ്കെടുത്തു. സമാപന സമ്മേളത്തിൽ വച്ച് പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി ഇലിപ്പക്കുളം സ്കൂളിന് പ്രശംസാ ഫലകം പ്രസിഡന്റ്‌ കുമ്പളത്ത് മധുകുമാർ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ്‌ പ്രകാശ് ഫലകം ഏറ്റുവാങ്ങി. സെക്രട്ടറി എ. ശ്രീജ, ജില്ലാ ട്രെയിനിങ് കമ്മിഷണർമാരായ ശ്രീകുമാർ, രേണുക ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർമാരായ ശ്രീകുമാർ, എം. ഗീത ജില്ലാ ട്രഷറർ എസ്. അഭിലാഷ്‌കുമാർ, പ്രീതി,സബിതറാണി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.