24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 21, 2024
November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024

സീപ്ലെയിൻ പദ്ധതി മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കരുത് : എഐടിയുസി

Janayugom Webdesk
തിരുവനന്തപുരം
November 24, 2024 9:51 pm

എൽഡിഎഫ് പ്രകടനപത്രികയിൽ പറയാത്ത സീപ്ലെയിൻ പദ്ധതി മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കരുതെന്ന് എഐടിയുസി സംസ്ഥാന വർക്കിങ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മഹാ പ്രളയം കൂടിയായപ്പോൾ കായലുകളിൽ വൻതോതിൽ മണലും മാലിന്യങ്ങളും നിറയുന്നതിന്റെ തോത് കൂടി. വേമ്പനാട് കായലിന്റെ ജല സംഭരണശേഷി 85 ശതമാനം കുറഞ്ഞു. 3000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം കായലിലുണ്ടെന്നാണ് പഠന റിപ്പോർട്ട്.

ഇതെല്ലാം മൂലം ജീവിതം തകർന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെ തകർക്കുന്ന പദ്ധതികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.എയർപോർട്ടുകളിൽ നിന്നും ഡാമുകളിലേക്ക് പദ്ധതി നടപ്പിലാക്കുന്നതിൽ എതിർപ്പില്ലെന്ന് യോഗം വ്യക്തമാക്കി. കൊച്ചി കുടിവെള്ള പദ്ധതി എഡിബി വായ്പയുടെ പേരിൽ ബഹുരാഷ്ട്ര കമ്പനിയായ സോയൂസിന് കൈമാറുവാനുള്ള നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. 

തിരുവനന്തപുരം പി എസ് സ്മാരകത്തിൽ ചേർന്ന സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ വി കൃഷ്ണൻ, സി പി മുരളി, താവം ബാലകൃഷ്ണൻ, പി കെ നാസർ, പി സുബ്രഹ്മണ്യൻ, വിജയൻ കുനിശ്ശേരി, കെ സി ജയപാലൻ, കെ മല്ലിക, കെ കെ അഷറഫ്, പി രാജു, എലിസബത്ത് അസീസി, എ ശോഭ, കെ എസ് ഇന്ദുശേഖരൻ നായർ, ആർ സജിലാൽ, എം ജി രാഹുൽ എന്നിവർ സംസാരിച്ചു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.