18 January 2026, Sunday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 19, 2025
November 15, 2025
November 9, 2025

സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Janayugom Webdesk
തൃശൂര്‍
August 5, 2023 8:54 am

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ ഉര്‍ജിതമായി തുടരുന്നു. വ്യാ‍ഴാ‍ഴ്ച ഉച്ചയോടെയാണ് രണ്ട് കുട്ടികളെ സ്കൂളില്‍ നിന്ന് കാണാതാകുന്നത്. കുട്ടികളുടെ ബാഗുകള്‍ സ്കൂളില്‍ ഉണ്ടായിരുന്നു.

രണ്ടു പേരെയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജില്ലയില്‍ നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്താനായില്ല. വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍ നടത്തുന്നുണ്ട്.

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

തൃശൂരും എറണാകുളത്തും കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തി. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04885273002, 9497980532 എന്നീ നമ്പറുകളില്‍ അറിയിക്കണം.

Eng­lish Sum­ma­ry; Search con­tin­ues for two miss­ing stu­dents from school

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.