24 February 2026, Tuesday

Related news

February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 17, 2026

അര്‍ജുനായുള്ള തെരച്ചില്‍;മണ്ണിനടിയില്‍ ലോഹ സാന്നിധ്യം

Janayugom Webdesk
കര്‍ണാടക
July 22, 2024 12:45 pm

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ പ്രതീക്ഷയേകുന്ന പുതിയ വാര്‍ത്ത.മണ്ണിനടിയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയതായി സൂചന.നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൈന്യം.എട്ട് മീറ്റര്‍ താഴ്ചയിലാണ് ലോഹ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ഇത് ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചു.ഈ സ്ഥലങ്ങളിലെ മണ്ണാണ് ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുന്നത്.

Eng­lish Summary;Search for Arjun; met­al pres­ence underground
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.