26 June 2024, Wednesday
KSFE Galaxy Chits

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

കയ്പമംഗലത്തു നടന്ന ജനയുഗം സഹപാഠി അറിവുത്സവം സീസൺ‑6 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Janayugom Webdesk
തൃശൂർ
September 10, 2023 1:13 pm

കൊടുങ്ങല്ലൂർ വലപ്പാട് ഉപജില്ലകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച എകെഎസ് ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 6 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പെരിഞ്ഞനം ജി യുപി വിദ്യാലയത്തിൽ നടത്തിയ അറിവുത്സവത്തിന്റെ ഉദ്‌ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷയായി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്തോഷ് കോരുചാലിൽ , എടത്തിരുത്തി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ, പെരിഞ്ഞനം പഞ്ചായത്ത് മെമ്പർ ബിന്ദു , എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് കെ എം അനോഗ്, സെക്രട്ടറി കെ എ ഷിഹാബ് ‚എകെഎസ് ടിയു മുൻകാല പ്രവർത്തകൻ എം ഡി സുരേഷ് മാസ്റ്റർ , യുവകലാസാഹിതി പെരിഞ്ഞനം മേഖല പ്രസിഡൻറ് ഇ ആർ ജോഷി, കൺവീനർ രമേഷ് ബാബു ‚ശ്രീരാജ് മാസ്റ്റർ തുടങ്ങിവയവർ സംസാരിച്ചു.

വലപ്പാട് ഉപജില്ലയിൽ എൽ പി വിഭാഗത്തിൽ പെരിഞ്ഞനം എസ് എൻ എസ് യു പി എസിലെ വേദ്വിക് നിമലും, യുപി വിഭാഗത്തിൽ പെരിഞ്ഞനം ഗവ. യു പി സ്കൂളിലെ കെ കെ അനയയും ഹൈസ്‌കൂൾ വിഭാഗത്തിൽ കഴിമ്പ്രം വിപിഎം എസ്എൻഡിപി സ്കൂളിലെ അനുശ്രീ അനിൽകുമാറും ഹയർ സെക്കണ്ടറിയിൽ നാദിയ കെ നൗഷാദും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊടുങ്ങല്ലൂർ ഉപജില്ലയിൽ എൽ പി വിഭാഗത്തിൽ കോണത്ത് കുന്ന് ഗവ. യുപിഎസിലെ സിനാൻ സലീമും , യുപി വിഭാഗത്തിൽ കളരിപ്പറമ്പ് യുപിഎസിലെ അനയ് ശ്രീരാഗും ഹൈസ്‌കൂൾ വിഭാഗത്തിൽ പനങ്ങാട് ഹൈസ്കൂളിലെ തീർത്ഥയും ഒന്നാം സ്ഥാനം നേടി . അറിവുത്സവം ക്വിസ് മത്സരത്തിൽ വലപ്പാട് , കൊടുങ്ങല്ലൂർ ഉപജില്ലകൾ തിരിച്ച് എൽപി, യുപി , ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. 

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവിതരണം നടത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എകെഎസ്‌ടിയു ‚സിപിഐ , എ ഐ വൈഎഫ് , എഐഎസ്എഫ് പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Sea­son 6 of Janyugam Saha­p­athi Arivut­savam held at Kay­pa­man­galam was notable for its participation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.