25 December 2024, Wednesday
KSFE Galaxy Chits Banner 2

രുചി സോയക്കെതിരെ സെബി നടപടി

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2022 10:11 pm

പതഞ്ജലി ഗ്രൂപ്പിന്റെ ഭാഗമായ രുചി സോയ ഇൻഡസ്ട്രീസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ(എഫ്‍പിഒ) സെബിയുടെ നടപടി.
എഫ്‍പിഒയില്‍ പങ്കെടുക്കാനുള്ള അപേക്ഷകൾ പി‌ൻവലിക്കാൻ നിക്ഷേപകർക്കു സെബി അവസരം നൽകി. ഉപയോക്താക്കൾക്ക് വ്യാജ എസ്എംഎസുകൾ അയച്ചതിന്റെ പേരിലാണ് സെബിയുടെ ഇടപെടൽ. ഇന്നുകൂടെ നിക്ഷേപം പി‍ൻവലിക്കാം.വിശദാംശങ്ങൾ നിക്ഷേപകരെ പരസ്യങ്ങളിലൂടെ അറിയിക്കണമെന്നും കമ്പനിക്ക് സെബി നിര്‍ദേശം നല്‍കി.

എഫ്‍പിഒയില്‍ പങ്കെടുക്കണമെന്നും 30 ശതമാനം വരെ ഡിസ്‍കൗണ്ട് ലഭിക്കുമെന്നുമുള്ള തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിച്ചതിന്റെ പേരിലാണ് നടപടി. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പേരില്‍ കമ്പനി നല്‍കിയ പരാതിയില്‍ ഹരിദ്വാറില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 24ന് ആരംഭിച്ച 4300 കോടി രൂപ സമാഹരിക്കാനുള്ള എഫ്‍പിഒ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി പ്രാഥമിക ഓഹരി വില്പനയ്ക്ക് ശേഷം അധിക ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതാണ് എഫ്‍പിഒ. ദ്വിതീയ ഓഫറുകളെന്നും ഇവ അറിയപ്പെടുന്നു.

Eng­lish Sum­ma­ry: SEBI action against Ruchi Soya

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.