
തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. രാവിലെ മുതൽതന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിത്തുടങ്ങി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിങ് ബൂത്തിലും ഇന്ന് റീപോളിങ് നടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ .
ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഏഴ് ജില്ലകളിൽ 70.91 ശതമാനമായിരുന്നു പോളിംങ് .സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാംവാർഡായ പായിംപാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 80,90,746 സ്‌ത്രീകൾ ഉൾപ്പെടെ 1,53,37,176 വോട്ടർമാരാണ് ഉള്ളത്. ഇതിനുപുറമെ 3293 പ്രവാസി വോട്ടർമാരുമുണ്ട്. 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാധിതമാണ്, തൃശൂരിൽ 81, പാലക്കാട്ട്— 180, മലപ്പുറത്ത്— 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119. ഇവിടങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തി. ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 2.28 ശതമാനമാണ് പോളിങ്തൃശൂർ- 2.24,പാലക്കാട്- 2.02, മലപ്പുറം- 2.27,കോഴിക്കോട്- 2.02,വയനാട്- 3.14,കണ്ണൂർ- 2.14,കാസർകോട്- 1.99
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.