
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഇന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്ന പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. പെൺകുട്ടി അതിക്രൂരമായ ബലാൽസംഗത്തിനാണ് താൻ ഇരയായതെന്ന് മൊഴിയിൽ പറയുന്നുണ്ട്.
ഇതടക്കം പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക. എന്നാല്‍ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയിട്ട് ഇന്ന് 15 ദിവസം. രാഹുലിനു വേണ്ടിയുള്ള തെരച്ചിൽ പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ സംരക്ഷണം ഒരുക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.