27 February 2026, Friday

Related news

February 27, 2026
January 24, 2026
January 21, 2026
January 19, 2026
January 17, 2026
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025

രണ്ടാമത്തെ പീഡനകേസ് :മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
February 27, 2026 11:44 am

രണ്ടാമത്തെ പീഡനകേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ‚പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ രാഹുലിനോട് നേരിട്ടോ അല്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ ഇന്ന് ഹാജരാകാൻ കോടതി നോട്ടീസ് നൽകിയിരുന്നു.

ജാമ്യ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്ന് കാട്ടിയാണ് പ്രാസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.ഈ മാസം 17ന് രാഹുൽ വാട്ട്സ് ആപ്പ് കോൾ ചെയ്തതായി അതിജീവിത പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ജാമ്യം വസ്തുക്കളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുക.അതിജീവിതയെയോ, സാക്ഷികളെയോ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതാണ് രാഹുൽ ലംഘിച്ചത്. ഇതിനെ തുടർന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇതിന് അനുകൂലമായി നീങ്ങിയാൽ രാഹുൽ വീണ്ടും അഴിക്കുള്ളിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.