25 November 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആശങ്കാജനകം; ബംഗ്ലാദേശിനും പാകിസ്ഥാനും പിന്നില്‍

Janayugom Webdesk
ന്യൂഡൽഹി
January 25, 2022 9:58 pm

ഇന്ത്യയിലെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ അവസ്ഥ ആശങ്കാജനകമെന്ന് യുനെസ്കോയുടെ റിപ്പോർട്ട്. അപ്പർ സെക്കന്‍ഡറി വിദ്യാഭ്യാസത്തിൽ നേപ്പാൾ ഇന്ത്യയേക്കാൾ മുന്നിലാണെന്നും ജനുവരി 24ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് പാരീസിൽ പുറത്തിറക്കിയ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
പ്രാഥമികതലത്തില്‍ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയേക്കാൾ വളരെ പിന്നിലാണ്.
2030 ഓടെ രാജ്യത്തെ അഞ്ച് വയസുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ ചേരുമെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ എണ്ണം 80 ശതമാനമാകാനും സാധ്യതയുണ്ട്. എങ്കിലും സെക്കന്‍ഡറി വിദ്യാഭ്യാസം ഇപ്പോഴും ആശങ്കാജനകമായ അവസ്ഥയിലാണ്.
2015 ലെ ഇന്ത്യയുടെ വിദ്യാഭ്യാസ നിലയനുസരിച്ച് 29.9 ശതമാനം കുട്ടികളും അപ്പർ സെക്കന്‍ഡറി വിഭാഗത്തിൽ ചേർന്നിട്ടില്ല. അയൽരാജ്യമായ നേപ്പാളിൽ 22.7 ശതമാനം പേരാണ് അപ്പർ സെക്കന്‍ഡറിക്ക് മുമ്പേ പഠനം നിർത്തിയത്. ഇന്ത്യയിലെ 16 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും സ്കൂളിന് പുറത്തായിരുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2021 ജൂണിൽ നിതി ആയോഗ് പുറത്തിറക്കിയ ദേശീയ റിപ്പോർട്ടനുസരിച്ച്, എട്ടാം ക്ലാസിലെ ഏകദേശം 71.9 ശതമാനം വിദ്യാർത്ഥികളും ഭാഷയിലും ഗണിതശാസ്ത്രത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. പ്രാഥമികതലത്തിൽ 36.5 ശതമാനവും 38.8 ശതമാനവും വിദ്യാർത്ഥികൾ യഥാക്രമം വായനയിലും ഗണിതത്തിലും പ്രാവീണ്യം നേടി. ഈ സംഖ്യ 2025 ൽ 90 ശതമാനമായും 85 ശതമാനമായും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഗണിതശാസ്ത്ര പ്രാവീണ്യം ലോവർ സെക്കന്‍ഡറിയിൽ 2015 ൽ 12.3 ശതമാനമായിരുന്നു. അതേസമയം ബംഗ്ലാദേശ് (31), നേപ്പാൾ (53.8), പാകിസ്ഥാൻ (68), ശ്രീലങ്ക (50.6) എന്നിവയേക്കാൾ വളരെ പിന്നിലാണ് ഇന്ത്യ. 2030 ഓടെ 75 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘പഠന ഫലങ്ങളുടെ കാര്യത്തിൽ, രാജ്യങ്ങൾ സാധാരണയായി പ്രതിവർഷം 0.6 ശതമാനം എന്ന നിരക്കിൽ മെച്ചപ്പെടുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയെക്കാൾ പിന്നിലുള്ള രാജ്യങ്ങൾ ഇതിലും മൂന്നിരട്ടി വേഗത്തിൽ പുരോഗമിക്കുന്ന’തായി ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിന്റെ ഡയറക്ടർ മനോസ് അന്റോണിയീസ് ദ പ്രിന്റിനോട് പറഞ്ഞു.

Eng­lish Sum­ma­ry: Sec­ondary edu­ca­tion in India lags behind Bangladesh and Pakistan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.