സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ് കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതി കൂടിയാണ് സ്വപ്ന. മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സ്വപ്ന സമീപിച്ചത്. സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിക്കുന്നത് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണത്തിൽ കൂടുതൽ സഹായകമാണ്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നിരുന്നു. തെളിവ് നശിപ്പിക്കൽ, ഇഡിയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്നയുടെ മൊഴിയെടുക്കാൻ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അവര്‍ ഹാജരായിരുന്നില്ല.
English Summary:secret statement in black money case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.