23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2022
November 9, 2022
October 16, 2022
October 15, 2022
October 14, 2022
October 14, 2022
October 14, 2022
October 13, 2022
October 13, 2022
October 13, 2022

മോഡി സർക്കാരിനെ പുറത്താക്കാൻ മതേതര ശക്തികള്‍ ഒരുമിക്കണം: ഡി രാജ

ജയ്സണ്‍ ജോസഫ്
വിജയവാഡ
October 13, 2022 9:21 am

രാജ്യത്തെ തകര്‍ക്കുന്ന മോഡി സർക്കാരിനെ പുറത്താക്കാൻ ഇടതുപക്ഷ ജനാധിപത്യ പാർട്ടികളുടെയും മതേതര ശക്തികളുടെയും ഐക്യം വേണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. പ്രാദേശിക പാർട്ടികള്‍ക്ക് ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കാനുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമായി മുന്നേറുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം ദാസരി ഭവനിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലില്ലായ്മയും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളും ആശങ്കാകുലമായി വർധിക്കുകയാണ്. മോ‍ഡി സർക്കാരിനെ പുറത്താക്കി ബദൽ സർക്കാരിനെ തെരഞ്ഞെടുത്ത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. നാളെ മുതൽ 18 വരെ വിജയവാഡ സെന്ററിൽ നടക്കുന്ന സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ രാഷ്ട്രീയം മാറ്റി ബിജെപിക്ക് ബദൽ സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമായിരിക്കും പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്യുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ദേശീയ‑വിദേശ പ്രതിനിധികളെയും ഇടത് പാർട്ടി നേതാക്കളെയും മഹാസഭയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബിജെപിയുടെയും ആർഎസ് എസിന്റെയും മതഭ്രാന്തൻ പ്രവണതകൾ മൂലം രാജ്യം ഇന്ന് ഗുരുതരമായ ആപത്താണ് നേരിടുന്നത്. മോ‍ഡി ഭരണഘടനാ സംവിധാനങ്ങൾ തകർത്ത് ബഹുരാഷ്ട്ര കമ്പനികൾക്ക് ഊർജം പകരുകയാണ്. സ്വകാര്യവല്കരണ നയങ്ങൾ മൂലം സർക്കാർ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം സംഭവിക്കുകയാണെന്നും ലാഭകരമായ കമ്പനികളെപ്പോലും കുറഞ്ഞ വിലയ്ക്ക് വിറ്റ് തൊഴിലാളികളെ വിപണനം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മോഡി സർക്കാരിനെ പുറത്താക്കിയില്ലെങ്കിൽ രാജ്യത്തിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ ശക്തമാണെന്നും ചില പാർട്ടികൾ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, ആ പാർട്ടികൾ തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യാൻ ആവശ്യപ്പെട്ടു. എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ച് ബിജെപിയെ പുറത്താക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍ കുമാര്‍ അഞ്ജാന്‍, പല്ലബ് സെന്‍ ഗുപ്ത, കെ നാരായണ, സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മുപ്പള്ള നാഗേശ്വര റാവു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 

Eng­lish Sum­ma­ry: Sec­u­lar forces must unite to oust Modi govt: D Raja

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.