മുംബൈ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദ്വിദിന മുംബൈ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആഭ്യന്തര മന്ത്രിയോടൊപ്പം സഞ്ചരിച്ചയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ ക്രമീകരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ എന്ന ഭാവേനയാണ് ഇയാള്‍ അമിത് ഷായ്ക്ക് ചുറ്റും നടന്നത്. ആന്ധ്രപ്രദേശിലെ ഒരു എംപിയുടെ പഴ്സനൽ സെക്രട്ടറി ഹേമന്ത് പവാർ ആണ് അറസ്റ്റിലായത്. സന്ദർശനം ബുധനാഴ്ച അവസാനിച്ചിരുന്നുവെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാർ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വീടിനും പുറത്തും ഇയാൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
English Summary: Security lapse during Home Minister Amit Shah’s two-day visit to Mumbai:man arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.