15 December 2025, Monday

Related news

November 10, 2025
October 13, 2025
September 19, 2025
June 28, 2025
May 15, 2025
May 10, 2025
October 1, 2024
December 16, 2023
September 8, 2023
September 6, 2023

ഐ ഫോൺ ഉപഭോക്താക്കൾക്കും സുരക്ഷാ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2023 9:52 pm

ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെര്‍ട്ട് ഇന്‍). ആപ്പിൾ ഉല്പന്നങ്ങളിൽ നിരവധി സുരക്ഷാ വീഴ്ചകള്‍ തിരിച്ചറിഞ്ഞതായും ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ഉള്‍പ്പെടെ ചോരാനിടയുണ്ടെന്നും സെര്‍ട്ട് ഇന്‍ ചൂണ്ടിക്കാട്ടി. സൈബർ കുറ്റവാളികൾക്ക് സ്പൂഫിങ് ആക്രമണങ്ങൾ നടത്താനും ഉപകരണത്തിന്റെ രഹസ്യ കോഡ് കൈക്കലാക്കാനും ഇത്തരം പിഴവുകൾ സഹായകരമാകും.

ഭീഷണിക്ക് സാധ്യതയുള്ള ഉല്പന്നങ്ങളില്‍ ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ക് ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി സെര്‍ട്ട് ഇന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Secu­ri­ty warn­ing for iPhone users
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.